സെമിക്ലാസിക്കൽ സിനിമാലാപന മത്സരത്തിൽ സുരേഷ്ശങ്കർ ഗുരുവായൂരും ഫാബിയ ആറ്റിങ്ങലും ഒന്നാം സ്ഥാനം കരസ്ഥമാക്കി

IMG_20230502_173017

വക്കം മീഡിയ സംഘടിപ്പിച്ച സ്വരമധുരം 2023എന്ന സംഗീതമത്സരപ്രോഗ്രാം വക്കം ഗൗരി ഗാർഡൻസിൽ നടന്നു. രാവിലെ 10മണിക്ക് സിവി സുരേന്ദ്രനും മീഡിയ അഡ്മിൻപാനൽ അംഗങ്ങളും ഭദ്രദീപം തെളിച്ചതോടെ സംഗീതപരിപാടി ആരംഭിച്ചു.

ചലച്ചിത്ര സെമിക്‌ളാസിക്കൽ ഗാനാലാപന ഓൺലൈൻ മത്സരത്തിൽ കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള 118പേർ പങ്കെടുത്തു. ഓൺലൈൻ മത്സരത്തിൽനിന്നും തെരഞ്ഞെടുത്ത, ജൂനിയർവിഭാഗത്തിലെ.7 പേരും, സീനിയർ വിഭാഗത്തിലെ11 പേരുമാണ് ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്.അതിൽ ജൂനിയർ വിഭാഗത്തിൽ ഫാബിയ ആറ്റിങ്ങൽ ഒന്നാം സ്ഥാനവും,ദേവിക തോന്നയ്ക്കൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം സുരേഷ് ശങ്കർ ഗുരുവായൂരും, രണ്ടാം സ്ഥാനം പ്രവീണ വർക്കലയും കരസ്ഥമാക്കി. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തിൽ സിവി സുരേന്ദ്രൻ അദ്ധ്യക്ഷനായി. നാടകരചയിതാവും, സംവിധായകനുമായ കടക്കാവൂർ അജയബോസ് സമ്മേളനത്തിന്റെ ഉദ്ടഘാടനകർമ്മം നിർവഹിച്ചു. തുടർന്ന് ഒന്നും, രണ്ടും സ്ഥാനങ്ങൾ ലഭിച്ച ഗായിക ഗായകന്മാർക്ക് ക്യാഷ്അവാർഡും, മൊമെന്റോയും ദേശീയ അവാർഡ് ജേതാക്കളായ ഡോ.ചിറയിൻകീഴ് മധുഗോപിനാഥും ഡേ.സജീവ് വക്കവും ചേർന്ന് സമ്മാനിച്ചു.

തദവസരത്തിൽ കല, കായിക, വിദ്യാഭ്യാസ, സാഹിത്യ പ്രതിഭകളെ പൊന്നാടചാർത്തി ആദരിച്ചു. ഷിബു എമിലിന്റെ കൃതജ്ഞതയോടെ സ്വരമധുരം 2023എന്ന സംഗീതമത്സര പരിപാടി അവസാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!