Search
Close this search box.

വർക്കലയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് 16കാരിയെ റോഡിൽ തടഞ്ഞു നിർത്തി മർദിച്ചു, യുവാവ് അറസ്റ്റിൽ

eiL6EPU46846

വർക്കല: പ്രണയാഭ്യർഥന നിരസിച്ചതിന് 16കാരിയായ വിദ്യാർത്ഥിനിയെ യുവാവ് റോഡിൽ തടഞ്ഞു നിർത്തി മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ.വർക്കല വെട്ടൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് വിളബ്ഭാഗം സ്വദേശി കൃഷ്ണരാജ് (23) ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. നിരന്തരമായി ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥനയുടെ പേരിൽ ശല്യം ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം കടയ്ക്കാവൂരിൽ ട്യൂഷന് പോയി ബസ്സിൽ തിരികെ വീട്ടിലേക്ക് വരുമ്പോൾ ഈ യുവാവ് കൂടെ കയറുകയും വിദ്യാർത്ഥിനി ഇരുന്ന സീറ്റിന് തൊട്ടടുത്തു ഇരിക്കുകയും കുട്ടിയുടെ കയ്യിൽ പിടിക്കുകയും ചെയ്തു. തുടർന്ന് പ്രണയാഭ്യർഥന നടത്തുകയായിരുന്നു. പ്രണയം നിഷേധിച്ച വൈരാഗ്യത്താൽ പെൺകുട്ടി വീടിനടുത്തുള്ള ജംഗ്ഷനിൽ ബസ്സ് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴി ഇയാൾ റോഡിൽ തടഞ്ഞ് നിർത്തി മർദിച്ചത്.
പെൺകുട്ടിയുടെ തലയ്ക്കും ചെവിക്കുമാണ് അടിയേറ്റത്. പെൺകുട്ടി നിലവിളിക്കുകയും നാട്ടുകാർ ഓടി കൂടുകയും ചെയ്‌തെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ
പെൺകുട്ടിയുടെ പരാതിയിന്മേൽ വർക്കല പോലീസ് കേസെടുത്തിട്ടുണ്ട്. കൃഷ്ണരാജിനെ കഴിഞ്ഞദിവസം രാത്രിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോക്സോ വകുപ്പുകൾ കൂടി യുവാവിന്മേൽ ചുമത്തിയിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!