Search
Close this search box.

യുകെഎഫ് കോളേജിൽ ” എക്ത 23 ” ക്ക് ഇന്ന് തുടക്കമാകും.

eiY462186321

വർക്കല പാരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ ടെക്നോ കൽച്ചറൽ ഫെസ്റ്റ് “എക്ത 23 ” മെയ് 3 മുതൽ 6 വരെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. എക്ത 23 യുടെ ഭാഗമായി ബിനാലെ, ഇന്റർ കോളജിയേറ്റ് ടെക്നിക്കൽ ഫെസ്റ്റ്, ഇന്റർ കോളജിയേറ്റ് കൽച്ചറൽ ഫെസ്റ്റ്, കുടുംബസംഗമം, രണ്ടായിരത്തോളം

വിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കെടുക്കുന്ന മെഗാ തിരുവാതിര, കോൺവൊക്കേഷൻ, ഇന്റർ കോളജിയേറ്റ് ഡാൻസ്, ഓട്ടോ എക്സ്പോ, വിവിധ പ്രദർശനങ്ങൾ തുടങ്ങിയ വർണ്ണാഭമായ പരിപാടികളാണ് 2023 മെയ് 3, 4, 5, 6 തീയതികളിൽ
നടത്തുന്നത്.

പ്രപഞ്ചമെന്ന ആശയത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന വ്യത്യസ്ത നിർമിതികളുടെ പ്രദർശനമടങ്ങിയ ബിനാലെയിലേക്ക് പൊതുജനങ്ങൾക്ക് പൂർണമായും സൗജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്.
മെയ് 4 പ്രശസ്ത സംഗീതബാൻഡായ ബാ ഹൗസ് ബാൻഡും, 5 ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ കെ.എസ്. ഹരിശങ്കർ നയിക്കുന്ന പ്രഗതി, ഫൈസൽ റാസി നയിക്കുന്ന ഉറുമി എന്ന സിക് ബാൻഡിന്റെ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.

മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി കുടുംബസംഗമവും, ചലച്ചിത്ര താരം
എം. മുകേഷ് കോളേജ് ഡേയും, കെടിഡിസി ചെയർമാൻ ശ്രീ.പി.കെ.ശശി ബിനാലെ
നിർമിതികളും ഉദ്ഘാടനം നിർവഹിക്കും. കോൺവക്കേഷനിൽ എഡിജിപി അനന്ദകൃഷ്
ണൻ മുഖ്യ അതിഥിയായി പങ്കെടുക്കും. കോളേജ് യൂണിയനും, കോളേജിലെ വിവിധ ടെക്
നിക്കൽ അസോസിയേഷനുകളും, ആർട് ക്ലബ്ബും, ടൂറിസം ക്ലബ്ബും സംയുക്തമായാണ്
ടെക്നോ കൽച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സ്കൂൾ വിദ്യാർഥികൾക്കും പൊതുജന
ങ്ങൾക്കും ഏറെ മുതൽക്കൂട്ടാകുന്ന തരത്തിലാണ് വിവിധ വേദികളിലായി ടെക്നോ കൽ
ച്ചറൽ ഫെസ്റ്റും ബിനാലെയും ഒരുക്കിയിരിക്കുന്നത്. വിവിധ ദിവസങ്ങളിൽ അതിഥികളായി ബ്ലോഗറും ടെലിവിഷൻ താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലസ്ലി, മെന്റലിസ്റ്റുമാരായ
അനന്തു, അബിൻ, പാട്ട്ഹോളിക് മ്യൂസിക് ബാൻഡ് എന്നിവരും പങ്കെടുക്കും.

ഫെസ്റ്റിന്റെ ഭാഗമായി കംപ്യൂട്ടർ വിഭാഗം നേതൃത്വം നൽകുന്ന റോബോവാർ, റോബോ
സോക്കർ, പെയിൻബാൾ, എആർ ട്രഷർ ഹണ്ട്, സ്ക്രാംപിൾഡ് കീബോർഡ്, സിസ്റ്റം എ
ക്സ്പോ, ഗെയിം പാരഡൈസ്, വർക്ഷോപ്, മെന്റലിസം എന്നീ ഇവന്റുകൾ നടക്കും.
ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ വാട്ട് ഫെസ്റ്റ്, ഇലക്ട്രിക്കൽ ലെഗസീസ്, മോ
ട്ടോരമ, സർക്യൂട്ട്കോൺ, ഇലക്ട്രിക്കൽ ട്രഷർ ഹണ്ട്, ബബിൾ ബാറ്റിൽ, പെയിന്റ് ബാൽ
എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ നേതൃത്വ
ത്തിൽ നിയോൺ ഫുട്ബോൾ, ബീറ്റ് ബോക്സ്, ടെക്കിറ്റ് ഔട്ട്, 360 ഫോട്ടോഗ്രഫി ആൻഡ്
ഗെയിമിങ്, റോട്ടെക്, ഐഡിയോവേഷൻ, ഡിബറ്റിങ് എന്നീ ഇവന്റുകൾ ആണ് ഒരുക്കിയിട്ടുള്ളത്.

സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ നിന്നും ഡിആർ കാഡ്, ദി ബ്രിഡ്ജ്യ്സ്, സർവേ ഹണ്ട്, സ്കെച്ചോഫ്, പ്രോജക്ട് എക്സ്പോ, റീത്തിങ്കിങ്, ഗ്രീൻ ബിൽഡിങ് ഡിസൈൻ ആൻഡ് കൺസപ്റ്റ്, 4 സൗണ്ട് എക്സ്പീരിയൻസ്, യു ഗോട്ട് ടാലന്റ്, മെ
ലോഫ്യൂസ്, സിനിസ്റ്റർ സ്പയർ, സോപ്പി സോക്കർ, മസിൽ മേയിം എന്നീ പരിപാടികളാണ് നടത്തുന്നത്. മെക്കാനിക്കൽ വിഭാഗം നേതൃത്വം നൽകുന്ന ബേർണൗട്ട്, പ്രീമിയം കാർ
ഷോ, വിന്റേജ് ബൈക്ക് ഷോ, വിന്റേജ് കാർ കോണ്ടസ്റ്റ്, കോൺട്രാപ്ഷൻ, ക്വാഡ് ബൈ
ഷോ, ഐഎസ്ആർഓ എക്സ്പോ, ആർസി ഫ്ലൈറ്റ് എക്സ്പോ, ഇവി കാർ ഷോ,
ഇലക്ട്രിക് സ്കൂട്ടർ ഷോ, കാഡ് ക്ലാഷ് കോംപറ്റീഷൻ, ഇ- ഫുട്ബാൾ ടൂർണമെന്റ്, ഡാർട്ട് ഹണ്ട് കോംബറ്റീഷൻ, ബ്രെയിൻ സൈക്കിൾ കോംപറ്റീഷൻ എന്നീ ഇവന്റുകളാണ് സംഘടിപ്പിക്കുന്നത്.

അൻപതിലധികം ഇവന്റുകളിലായി പതിനായിരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ വർക്കല പ്രസ്സ് ക്ലബ്ബിനായി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. കോളജ് യൂണിയൻ നേതൃത്വം നൽകുന്ന 251 പേരുടെ സംഘാടക സമിതിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ.ജിബി വർഗീസ്, പ്രിൻസിപ്പൽ ഡോ.ഇ.ഗോപാലകൃഷ്ണ ശർമ, വൈസ് പ്രിൻസിപ്പൽ
പ്രൊഫ.വി.എൻ.അനീഷ്, ഡീൻ ഡോ.ജയരാജു മാധവൻ, പിടിഎ പാടൺ സുന്ദരേശൻ,
പ്രോഗ്രാം കോഓർഡിനേറ്റർ പ്രഫ. മിഥുൻ വിജയൻ, യൂണിയൻ ചെയർമാൻ പ്രണവ്.എസ്, വൈസ് ചെയർമാൻ ഗായത്രി ജയറാം, ആർട് ക്ലബ്ബ് സെക്രട്ടറി
വൈ. സാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!