ആർദ്രം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാലോട് കുടുംബരോഗ്യ കേന്ദ്രത്തിന്റ ഒ.പി. ബ്ലോക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പാലോട് സി.എച്ച്.സിയിയെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് ഒ.പി. ബ്ലോക്ക് പുതുക്കിപണിതത്.
എല്ലാവർക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
എൻ.എച്ച്.എം ആർദ്രം പദ്ധതിയുടെ ഭാഗമായി സി.എച്ച്.സി യെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനായി നൽകിയ മൂപ്പത്തി ഏഴര ലക്ഷം രൂപ നവീകരണ പ്രവർത്തനങ്ങൾക്കും ഒ.പി കെട്ടിടത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടി വിനിയോഗിച്ചു.ആധുനിക സംവിധാനങ്ങളോടെ നിർമ്മിച്ചിരിക്കുന്ന ഒ.പി ബ്ലോക്കിൽ വികലാംഗ സൗഹൃദ പാതകൾ, ജീവിതശൈലി രോഗം നിയന്ത്രണ ക്ലിനിക്, രോഗികൾക്കായുള്ള മറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഡി.കെ.മുരളി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:ബിന്ദു മോഹൻ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: ആശാവിജയൻ, എന്നിവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.