മെയ്‌ 5നു ചിറയിൻകീഴ് മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

IMG-20230503-WA0045

മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ ടെക്നോ കൾച്ചറൽ ഫെസ്റ്റായ അസ്ത്ര 2023ന്റെ ഭാഗമായി ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ്, നിംസ് മെഡിസിറ്റി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് എന്നിവർ സംയുക്തമായി മേയ് 5 ആം തീയതി കോളേജ് ക്യാമ്പസിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് നിർദ്ധനരായ രോഗികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതാണ്.വിവിധ കാർഡിയാക് പരിശോധനകൾക്ക് അൻപത് ശതമാനം വരെ ഇളവ് നൽകുന്നു.കൂടാതെ കാർഡിയോളജി,ഡയബറ്റോളജി,ഓഫ്താൽമോളജി,ഡെന്റൽ എന്നീ വിഭാഗങ്ങളിൽ സൗജന്യ ചികിത്സയും ബ്ലഡ് ഷുഗർ,ഇ സി ജി, ബ്ലഡ് പ്രഷർ, ബോഡി മാസ് ഇൻഡക്സ് എന്നിവയും സൗജന്യമായി പരിശോധിക്കുന്നതാണ്.കൂടാതെ ആൻജിയോഗ്രാം ചെയ്യുന്നതിന് 50% വും അൾട്രാ സൗണ്ട് സ്കാൻ,എക്കോ TMT എന്നിവയ്ക്ക് 30%വും 12 തരം എക്സിക്യൂട്ടീവ് ചെക്കപ്പിനു 25% വും വീതം നിരക്കിൽ കുറവുള്ളതാണ്.പ്രസ്തുത മെഡിക്കൽ ക്യാമ്പിൽ എല്ലാ നാട്ടുകാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!