കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിൽ പുതിയകാവ് ചന്തക്കുള്ളിൽ നിന്ന ആൽമരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞുവീണു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം ഉണ്ടായത്. മരം ഏറെനാളായി കേടുവന്ന് അപകട നിലയിലായിരുന്നു. മാർക്കറ്റിനകത്ത് മത്സ്യവിൽപന നടത്തുന്ന ഭാഗത്തേക്ക് ശിഖരം വീഴുകയായിരുന്നു. ഉച്ച സമയമായതിനാലും മാർക്കറ്റിനകത്ത് ആളുകൾ കുറവായതിനാലും വൻ അപടമാണ് ഒഴിവായത്.
