ആറ്റിങ്ങലിൽ വളർത്തുകോഴികളെ കുത്തിപരിക്കേൽപ്പിച്ച് സാമൂഹിക വിരുദ്ധർ, പരാതിയുമായി വികലാംഗനും കുടുംബവും

eiWSGNJ86289

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ വളർത്തുകോഴികളെ സാമൂഹിക വിരുദ്ധർ കുത്തിപരിക്കേൽപ്പിച്ചെന്ന പരാതിയുമായി വികലാംഗനും കുടുംബവും. ആറ്റിങ്ങൽ വിളയിൽമൂലയിൽ ശ്രീവില്ലയിൽ ശ്രീരാജ് എസ് ആണ് ആറ്റിങ്ങൽ പോലീസിന് പരാതി നൽകിയത്.

മെയ്‌ 6 പുലർച്ചെ 2 മണിയോടെയാണ് സംഭവം. കോഴികളുടെ ബഹളം കേട്ട് നായയോ മറ്റോ ആക്രമിച്ചതാകാം എന്ന് കരുതി പോയി നോക്കുമ്പോൾ കോഴിക്കൂട് അടച്ചിട്ട നിലയിലാണ് കണ്ടതെന്നും രണ്ട് കോഴികൾ ചത്ത നിലയിലും 10 കോഴികൾക്ക് പരിക്കേറ്റ നിലയിലുമാണ് കണ്ടതെന്ന് പരാതിക്കാർ പറയുന്നു. തുടർന്ന് പരിക്കേറ്റ കോഴികളെ കൊണ്ട് മൃഗാശുപത്രിയിൽ പോയപ്പോൾ ഡോക്ടറുടെ പരിശോധനയിൽ മൃഗമല്ല മനുഷ്യരാണ് മൂർച്ഛയുള്ള വസ്തുകൊണ്ട് കുത്തി പരിക്കേൽപ്പിച്ചതെന്ന് ബോധ്യമായി. ഒരേ അളവിലുള്ള മുറിവ് ആണെന്നാണ് പ്രാഥമിക വിവരം. തുടർന്ന് അക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് കുടുംബം. ജീവിത ചെലവിനുള്ള വരുമാന മാർഗം കൂടിയാണ് കോഴികൾ. അവയെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തവർക്ക് എതിരെ ശക്തമായ നടപടി വേണമെന്ന് ശ്രീരാജ് പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!