കിഴുവിലം സർവീസ് സഹകരണ ബാങ്കിൽ വിശേഷാൽ പൊതുയോഗം കൂടി.
കിഴുവിലം സർവീസ് സഹകരണ ബാങ്കിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുതാനും, സഹകരണ ബാങ്ക് ഉടമസ്ഥരെ ബോധ്യ ബോധ്യപ്പെടുത്തുന്നതിലേക്കും ഇന്നേദിവസം സ്പെഷ്യൽ പൊതുയോഗം ബാങ്ക് അങ്കണത്തിൽ ചേർന്നു. പൊതുയോഗം സഹകരണസംഘം പ്രസിഡണ്ട് എൻ വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. യോഗത്തിന് വൈസ് പ്രസിഡണ്ട് J ശശി സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് ഭരണ സമിതി അംഗങ്ങൾ, ജനപ്രതിനിധികളായ എ എ എസ് ശ്രീകണ്ഠൻ, ജയചന്ദ്രൻ നായർ,ജയന്തി കൃഷ്ണ,സലീന റഫീഖ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ കിഴുവിലം രാധാകൃഷ്ണൻ, ബിജു,പൊതുപ്രവർത്തകർ, സഹകരണ സ്ഥാപനത്തിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു, യോഗത്തിൽ റിപ്പോർട്ട് സെക്രട്ടറി പി അനിൽകുമാർ അവതരിപ്പിച്ചു. സ്പെഷ്യൽ ഗ്രേഡ് വിഭാഗത്തിൽപ്പെട്ട ഈ ബാക്കിൽ 308 കോടി രൂപ നിക്ഷേപ ബാക്കിനിൽപ്പും,199 കോടി രൂപ വായ്പ ബാക്കി നിലപും ഉണ്ട്.326കോടി രൂപ പ്രവർത്തന മൂലധനം ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു.