കിളിമാനൂരിൽ ആട്ടോ ഡ്രൈവറെ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . കിളിമാനൂർ ചാരുപാറ ചേണിക്കുഴി കുന്നിൽ വീട്ടിൽ അജയകുമാറാണ് (42- കൊച്ചുമോൻ) മരിച്ചത് .ഇന്ന് രാവിലെയാണ് സംഭവം. കിളിമാനൂരിലെ ഓട്ടോ ഡ്രൈവറായിരുന്നു. കിളിമാന്നൂർ പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു .
