കിഴുവിലം ഗ്രാമപഞ്ചായത്ത് നൈനാംകോണം വാർഡ് കുടുംബശ്രീ എ.ഡി.എസ് വാർഷികം നടന്നു. വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് ചെയർപെഴ്സൺ ശിവകുമാരി അധ്യക്ഷയായി. കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപകുമാർ, ഗ്രാമപഞ്ചായത്ത് അംഗം അനീഷ്, സുജ, ഗീതകുമാരി, ഷീബ, ശാന്തി, ദിവ്യ എന്നിവർ പങ്കെടുത്തു. വിവിധരംഗങ്ങളിൽ പ്രവർത്തനമികവുകാട്ടിയവരെ ആദരിച്ചു. കുടുംബശ്രീ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.