നെടുമങ്ങാട്ട് ഒ​രു വ​യ​സ്സു​കാ​രി​യു​ടെ കാ​ലി​ൽ കി​ട​ന്ന സ്വർണ​ക്കൊ​ലു​സ് ക​വ​ർ​ന്ന യുവതി ക്യാമറയിൽ കുടുങ്ങി

IMG_20230507_215948

നെ​ടു​മ​ങ്ങാ​ട്: ഫാ​ൻ​സി ക​ട​യി​ൽ അ​മ്മ​യോ​ടൊ​പ്പം എത്തിയ ഒ​രു വ​യ​സ്സു​കാ​രി​യു​ടെ കാ​ലി​ൽ കി​ട​ന്ന സ്വർണക്കൊ​ലു​സ് ക​വ​ർ​ന്നു. മോ​ഷ്ടാ​വാ​യ യു​വ​തി കൊ​ലു​സ് ഊ​രി​യെ​ടു​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് ജ​ങ്​​ഷ​നി​ലെ ആ​രാ​ധ​ന ഫാ​ൻ​സി സ്റ്റോ​റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം ഇ​വി​ടെ​യെ​ത്തി​യ ചീ​രാ​ണി​ക്ക​ര ഇ​രി​ഞ്ച​യം വി​ള​വി​ൽ ഹൗ​സി​ൽ നാ​ദി​യ​യു​ടെ മ​ക​ളു​ടെ കാ​ലി​ലെ അ​ര​പ​വ​ൻ വ​രു​ന്ന കൊ​ലു​സാ​ണ് മ​റ്റൊ​രു സ്ത്രീ ​മോ​ഷ്ടി​ച്ച​ത്. ക​ട​യു​ടെ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് കു​ട്ടി​യു​ടെ കാ​ലി​ൽ കി​ട​ന്ന കൊ​ലു​സ്​
ന​ഷ്ട​പെ​ട്ട​ത​റി​ഞ്ഞ​ത്.
തു​ട​ർ​ന്ന് ക​ട​യു​ട​മ​യോ​ട് പ​റ​ഞ്ഞ​പ്പോ​ൾ ക​ട​യി​ലെ സി.​സി.​ടി.​വി കാ​മ​റ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!