നെടുമങ്ങാട്: ഫാൻസി കടയിൽ അമ്മയോടൊപ്പം എത്തിയ ഒരു വയസ്സുകാരിയുടെ കാലിൽ കിടന്ന സ്വർണക്കൊലുസ് കവർന്നു. മോഷ്ടാവായ യുവതി കൊലുസ് ഊരിയെടുക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. നെടുമങ്ങാട് മാർക്കറ്റ് ജങ്ഷനിലെ ആരാധന ഫാൻസി സ്റ്റോറിലാണ് മോഷണം നടന്നത്.
ശനിയാഴ്ച ഉച്ചക്ക് ശേഷം ഇവിടെയെത്തിയ ചീരാണിക്കര ഇരിഞ്ചയം വിളവിൽ ഹൗസിൽ നാദിയയുടെ മകളുടെ കാലിലെ അരപവൻ വരുന്ന കൊലുസാണ് മറ്റൊരു സ്ത്രീ മോഷ്ടിച്ചത്. കടയുടെ പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയുടെ കാലിൽ കിടന്ന കൊലുസ്
നഷ്ടപെട്ടതറിഞ്ഞത്.
തുടർന്ന് കടയുടമയോട് പറഞ്ഞപ്പോൾ കടയിലെ സി.സി.ടി.വി കാമറ പരിശോധിക്കുകയായിരുന്നു. നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 
								 
															 
								 
								 
															 
															 
				

