കിളിമാനൂർ : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കിളിമാനൂരിൽ മൂന്ന് യുവാക്കളെ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയായ ഡാൻസഫ് ടീമും കിളിമാനൂർ പോലീസും ചേർന്ന് പിടികൂടി. താളിക്കുഴി, മഞ്ഞപ്പാറ ബ്ലോക്ക് നമ്പർ 21ൽ തേജ എന്ന് വിളിക്കുന്ന അനു(26), മിതൃമ്മല, മടത്തിവാതിക്കൽ കുന്നിൻപുറത്ത് വീട്ടിൽ അനന്തകൃഷ്ണൻ(24), വാമനപുരം, കുട്ടറ പുത്തൻവിള വീട്ടിൽ മുഹമ്മദ് അൽത്താഫ്(28) എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം റൂറൽ എസ്പി ശ്ശില്പ ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ എസ്പി സുൽഫിക്കറിന്റെ നിർദ്ദേശാനുസരണം ഡാൻസഫ് എസ്ഐമാരായ ഫിറോസ്ഖാൻ, ബിജു ഹക്ക്, എഎസ്ഐ ബിജുകുമാർ, ദിലീപ്, എസ്. സി. പി. ഒ അനൂപ്, വിനീഷ്, സുനിൽരാജ് തുടങ്ങിയവരും കിളിമാനൂർ പോലീസും ചേർന്നാണ് 15 ഗ്രാമോളം എംഡിഎംഎ ഉൾപ്പെടെ സംഘത്തെ അറസ്റ്റ് ചെയ്തത്.