Search
Close this search box.

കരുണാകരഗുരുവിന്റെ മാനവിക ദർശനം ലോകത്തിന് വഴികാട്ടി: മന്ത്രി ജി.ആർ. അനിൽ 

1.1683474039

പോത്തൻകോട് : കലുഷിതമായ സാമൂഹിക സാഹചര്യങ്ങളിൽ ലോകത്തിന് വഴികാട്ടിയാകുന്നത് നവജ്യോതി ശ്രീ കരുണാകര ഗുരുവിനെപ്പോലെയുളള നവോത്ഥാന ഗുരുക്കന്മാരുടെ മാനവിക ദർശനങ്ങളാണെന്ന് മന്ത്രി ജി.ആർ. അനിൽ. ശാന്തിഗിരിയിലെ 24-ാമത് നവഒലി ജ്യോതിർദിന ആഘോഷങ്ങളുടെ സമർപ്പണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിൽ നിലനിൽക്കുന്ന സമത്വവും സാമൂഹിക നീതിയും അഭിവൃദ്ധിപ്പെടുത്താൻ ഗുരു നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണ്. ഭാരതത്തിന്റെ തനത് ചികിത്സാവിഭാഗങ്ങളായ ആയുർവേദത്തെയും സിദ്ധയെയും പരിപോഷിപ്പിക്കാൻ ഗുരു ഏറെ പരിശ്രമിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. ഉപദേശകസമിതി പേട്രൺ എ.ജയപ്രകാശ്, സിന്ദൂരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല, പ്രമോദ് എം.പി, മനോജ്.ഡി. ബ്രഹ്മചാരിണി, വന്ദിത ബാബു തുടങ്ങിയവർ സംസാരിച്ചു. ജ്യോതിർദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ച് ദിവ്യപൂജാസമർപ്പണം നടന്നു. സമർപ്പണത്തിന്റെ ഭാഗമായി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടേയും പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടേയും നേതൃത്വത്തിലുള്ള സന്യാസി സംഘം ആശ്രമത്തിൽ പ്രത്യേക പ്രാർത്ഥനയും പർണശാലയിൽ പ്രത്യേക പുഷ്പാഞ്ജലിയും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!