കിളിമാനൂർ ബ്ലോക്കിലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ( ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷൻസ് കിളിമാനൂർ) ഫ്രാക്കിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനംപ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അധ്യക്ഷതയിൽ കൂടിയയോഗത്തിൽ പ്രശസ്ത സിനിമാ സംവിധായകനും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു.
പഠനോപകരണ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി .പി മുരളിയും മെരിറ്റ് അവാർഡ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ ജി .ജി .ഗിരി കൃഷ്ണനും നിർവ്വഹിച്ചു. ചിത്രകലയിൽ പ്രാവീണ്യം തെളിയിച്ച ശ്രീരാഗം ഭാസിയെ യോഗത്തിൽ അനുമോദിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി റ്റി .ചന്ദ്രബാബു സ്വാഗതവും ഖജാൻജി ജി.ചന്ദ്രബാബുനന്ദിയും അറിയിച്ചു.വിവിധ റസിഡന്റ്സ് അസോസിയേഷനുകളിലെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.