ചിറയിന്‍കീഴ് താലൂക്ക്തല അദാലത്ത് മെയ് 16 ന്

eiMRYIM50638

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായുള്ള ചിറയിന്‍കീഴ് താലൂക്കുതല അദാലത്ത് ഈ മാസം 16 ന് നടക്കും. തിങ്കളാഴ്ച (മെയ് 08) നടക്കേണ്ടിയിരുന്ന അദാലത്ത് താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു.

16 ന് രാവിലെ 9.30 ന് ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍വഹിക്കും. ഒ. എസ് അംബിക എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ എന്നിവര്‍ സന്നിഹിതരാകും. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!