പനവൂർ : സ്‌കൂളിനു പരിസരത്തെ സ്റ്റേഷനറി കടയിൽ നിന്നും വീട്ടിനോട് ചേർന്നുള്ള വീട്ടിൽ നിന്ന് നിരോധിത പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടി. കടയുടമ സലിമിനെതിരെ എക്സൈസ് കേസെടുത്തു. 3കിലോ നിരോധിത പുകയില ഉത്പന്നമായ ശംഭു, കൂൾ എന്നിവയാണ് പിടിച്ചെടുത്തത്. പനവൂർ ആറ്റിൻപുറം യൂപി സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ വിൽപ്പന നടത്തുന്നു എന്ന് നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വാമനപുരം എക്സൈസ് റെഞ്ച് ഇൻസ്പെക്ടർ ഷമീർഖാന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.