ആറ്റിങ്ങൽ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സീനിയര്‍ അംഗവും, കേരള പ്രവാസി ക്ഷേമനിധി മുന്‍ ഡയറക്ടറും, മാസ് ഷാര്‍ജയുടെ നേതാവും, യു.എ.ഇ.യിലെ അറിയപ്പെടുന്ന സാമൂഹ്യ, സാംസ്‌ക്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകനുമായ ആറ്റിങ്ങല്‍ അയിലം സ്വദേശി കൊച്ചു കൃഷ്ണന്‍ (71) നാട്ടില്‍ അന്തരിച്ചു. നോര്‍ക്ക വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടറായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
കൊച്ചു കൃഷ്ണന്റെ വിയോഗത്തില്‍ ലോക കേരള സഭാംഗം എന്‍ കെ കുഞ്ഞഹമ്മദ്, ഓര്‍മ ഭാരവാഹികള്‍, ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി തുടങ്ങിയവര്‍ അനുശോചിച്ചു.കൊച്ചു കൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. പ്രവാസികളെ സംഘടിപ്പിക്കുന്നതിലും പ്രവാസി ക്ഷേമം ഉറപ്പാക്കുന്നതിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.