പോത്തന്‍കോട് പൊലീസ് ഉദ്യോഗസ്ഥനെന്ന പേരില്‍ മാങ്ങ വാങ്ങി പണം നല്‍കാതെ കബളിപ്പിച്ചതായി പരാതി.

eiBMUO56492

പോത്തന്‍കോട് പൊലീസ് ഉദ്യോഗസ്ഥനെന്ന പേരില്‍ മാങ്ങ വാങ്ങി പണം നല്‍കാതെ കബളിപ്പിച്ചതായി പരാതി.

കരൂര്‍ ക്ഷേത്രത്തിന് സമീപം എം.എസ്.സ്റ്റോഴ്സ് കടയുടമ ജി മുരളീധരന്‍ നായരാണ് കബളിപ്പക്കപ്പെട്ടത്.
കഴിഞ്ഞ മാസമാണ് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കും പോത്തന്‍കോട് സിഐക്കും എന്ന പേരില്‍ പോത്തന്‍കോട് സ്റ്റേഷനിലെ പൊലീസുകാരനെന്ന പേരില്‍ ഒരാള്‍ കടയില്‍ നിന്ന് രണ്ട് കവറുകളിലായി അഞ്ച് കിലോ മാങ്ങ വാങ്ങിയത്. ഒരു മാസമായിട്ടും പണവുമില്ല. ആളുമില്ല. ഇന്നലെ പോത്തന്‍കോട് പൊലീസ് കടയില്‍ എത്തിയപ്പോള്‍ കടയുടമ ഇക്കാര്യം പറഞ്ഞു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലായത്. ഉടന്‍ പോത്തന്‍കോട് സിഐ കടയിലെത്തി പരാതി എഴുതിവാങ്ങുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങി പോത്തന്‍കോട് പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് മാങ്ങ മോഷണത്തിന്റെ പേരിൽ ഒരു പൊലീസുകാരനെ സർവീസിൽ നിന്നും നീക്കം ചെയ്ത് ദിവസങ്ങൾ കഴിയുന്നതിനു മുമ്പാണ് ഈ സംഭവം നടന്നത്. സംഭവത്തിൽ രഹസ്യ അന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!