Search
Close this search box.

അദാലത്തിലൂടെ ആശ്വാസം; ആലുവിളപ്പുറം ലക്ഷംവീട് കോളനിയിലെ എട്ട് കുടുംബങ്ങൾക്ക് കരം ഒടുക്കി നൽകി

IMG-20230509-WA0069

“കരമടയ്ക്കാൻ പറ്റാത്തതിനാൽ എവിടെ ചെന്നാലും നമ്മളെ പുറന്തള്ളുകയാണ് സാറേ… ഒരു ആനുകൂല്യവും ഞങ്ങൾക്ക് ലഭിക്കുന്നില്ല…എങ്ങനെയെങ്കിലും ഞങ്ങളുടെ വസ്തുവിന് കരമടയ്ക്കാനുള്ള അവസരം ഉണ്ടാക്കണം”. ഈ ആവശ്യവുമായാണ് അയിരൂർ ആലുവിളപ്പുറം ലക്ഷംവീട് കോളനി നിവാസികളായ എട്ടു കുടുംബങ്ങൾ വർക്കല താലൂക്ക്തല അദാലത്ത് വേദിയിൽ എത്തിയത്.

ലക്ഷംവീട് കോളനിയിലെ താമസക്കാരായ എട്ട് ദരിദ്ര കുടുംബങ്ങൾക്ക് 2000 മുതൽ തങ്ങളുടെ പട്ടയ ഭൂമിക്ക് കരം അടയ്ക്കാൻ കഴിയാതെ വളരെയേറെ ബുദ്ധിമുട്ടുകയും സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിലുമായിരുന്നു. തുടർന്നാണ് അദാലത്തിനെ പറ്റി അറിയുകയും ത്രേസ്യയുടെയും ചെല്ലമ്മയുടെയും നേതൃത്വത്തിൽ ഓമന, അൽഫോൺസ, ഇന്ദിര, സെലീന, കുഞ്ഞുപെണ്ണ്, ഉഷ എന്നിവർ പരാതി നൽകുകയും ചെയ്തത്.

പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നിര്‍ദ്ദേശാനുസരണം ഉദ്യോഗസ്ഥര്‍ ലക്ഷം വീട് കോളനിയിലെത്തുകയും അടിയന്തരമായി നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായാണ് 8 കുടുംബങ്ങള്‍ക്ക് അദാലത്തില്‍ വസ്തുകരം നല്‍കാനായത്. വർഷങ്ങളായുള്ള തങ്ങളുടെ ആവശ്യം കൂട്ടായ്മയിലൂടെ ഉടനടി പരിഹരിക്കപ്പെട്ട സന്തോഷത്തിലാണ് സ്ത്രീകൾ മടങ്ങിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!