ആറ്റിങ്ങൽ :ആറ്റിങ്ങലിൽ നഗരസഭാ തല ഖര മാലിന്യ പരിപാലന രൂപരേഖ കൺസൾട്ടേഷൻ മീറ്റിംഗ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ചർച്ച നഗരസഭ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ കോഡിനേറ്റർ ഡോക്ടർ അനുജ പദ്ധതി വിവരണം നടത്തി. പിഐയു കെ.എസ്.ഡബ്ലിയു.എം.പി എസ്.ഡബ്ലിയു.എം എൻജിനീയർ ജെവിക് വി റായൻ ജെ വിഷയാവതരണം നടത്തി. ടെക്നിക്കൽ സർവീസ് കൺസൾട്ടൻസി ടീം ലീഡർ ദിലീപ് കുമാർ എം സമ്മറി നടത്തി.
കേരളത്തിലെ നഗരസഭകളിലെ മാലിന്യ പരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനും ലോകബാങ്ക്, ഏഷ്യൻ ഇൻട്രസ്ട്രാക്ടർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് സാമ്പത്തിക സഹായം ഉപയോഗിച്ചുകൊണ്ട് കേരള സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് കേരള ഖര മാലിന്യ പരിപാലന പദ്ധതി. ആറു വർഷമാണ് പദ്ധതി കാലയളവ്. പദ്ധതിയിലൂടെ കേരളത്തിലെ നഗരസഭകൾക്ക് ബജറ്റ് വിഹിതത്തിന് അധികമായി സാങ്കേതിക സാമ്പത്തിക സഹായങ്ങൾ ലഭ്യമാകും. കേരളത്തിലെ 87 മുൻസിപ്പാലിറ്റികളും ആറ് കോർപ്പറേഷനുകളും അടക്കം 93 തദ്ദേശഭരണ സ്ഥാപന പരിധിയിൽ വരുന്ന ഓരോ വീടുകളും സ്ഥാപനങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കൾ ആകും. ഇവിടങ്ങളിൽ നിന്ന് ജൈവ അജൈവമാലിന്യങ്ങൾ നിർമ്മാണവും പൊളിച്ചു മാറ്റലും മൂലം ഉണ്ടാകുന്ന സി ആൻഡ് ഡി മാലിന്യങ്ങൾ എന്നിവയെ അടക്കം എല്ലാത്തരം മാലിന്യങ്ങളുടെയും ശേഖരണവും സംസ്കരണവും പദ്ധതിയിലൂടെ ഉറപ്പാക്കും.
നഗരസഭാ സെക്രട്ടറി അരുൺ കെഎസ് സ്വാഗതവും ഹെൽത്ത് സൂപ്രണ്ട് രാംകുമാർ നന്ദിയും രേഖപ്പെടുത്തി