സമ്പൂർണ മാലിന്യ മുക്ത കേരള ക്യാമ്പായിന് തുടക്കമായി.മെയ് 2 മുതൽ 14 വരെയാണ് സംസ്ഥാനത്ത് ആദ്യഘട്ടം എന്ന നിലയിൽ പാർട്ടി ഈ ക്യാമ്പയിൻ ഏറ്റെടുത്ത് നടപ്പാക്കുന്നത്.
പരിപാടിയുടെ ഭാഗമായി ഗൃഹസന്ദർശനം, ലഘുലേഖ വിതരണം വ്യാപകമായ ശുചീകരണ പ്രവർത്തനം എന്നീ പരിപാടികൾ ഒന്നാം ഘട്ടത്തിൽ പ്രാവർത്തികമാക്കും.
ജൈവമാലിന്യം ഉറവിടത്തിൽതന്നെ സംസ്‌ക്കരിച്ചും അജൈവമാലിന്യം ശേഖരിച്ചും മാലിന്യ കൂനകൾ പൊതുവിടങ്ങളിലും, പൊതു സ്ഥലങ്ങളിലും വരാതെയും, ജലാശയങ്ങൾ മാലിന്യമുക്തമാണെന്നും ഈ ക്യാമ്പയിന്റെ ഭാഗമായി നമുക്ക് ഉറപ്പ് വരുത്താൻ കഴിയണം.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മാലിന്യസംസ്‌ക്കരണ രംഗത്ത് നാം കൈവരിച്ച നേട്ടം നിലനിർത്താനും കൂടുതൽ മേഖലകളിൽ എത്തിക്കാനും ഈ പരിപാടിയിലൂടെ നമുക്ക് ആകണം.
മാലിന്യമുക്ത കേരളം ക്യാമ്പായിന്റെ സിപിഐഎം ചെമ്മരുതി ലോക്കൽ തല ഉദ്ഘാടനം തച്ചോട് മാർക്കറ്റ് പരിസരത്ത് സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വ വി ജോയി എംഎൽഎ നിർവഹിച്ചു. ഏരിയ കമ്മറ്റി അംഗങ്ങളായ എസ്. രാജീവ്, എ എച്. സലിം, ആർ സൂരജ് തുടങ്ങിയവർ പങ്കെടുത്തു