നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയുടെ പ്രവർത്തനം പരിശോധിക്കണമെന്ന് ആവശ്യം. സാധാരണക്കാരായ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മോർച്ചറിയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഉള്ളത്. എന്നാൽ ഇപ്പോൾ അവർ പ്രൈവറ്റ് മോർച്ചറികളാണ് ആശ്രയിക്കുന്നത്. കഴിഞ്ഞദിവസം ആനാട് സ്വദേശികളായ രണ്ടുപേരുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത് ബന്ധുക്കൾക്ക് കൈമാറുന്ന സമയത്ത് മോർച്ചറിയിൽ അല്പം പോലും തണുപ്പും മൃതദേഹം ചെറിയ രീതിയിൽ മോശമായതായും ബന്ധുക്കൾ ആരോപിച്ചു. ഇത് സംബന്ധിച്ചു മുൻ ആനാട് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നെടുമങ്ങാട് മെഡിക്കൽ സൂപ്രണ്ടിനെയും അതോടൊപ്പം ബന്ധപ്പെട്ട അധിക്കാരികൾക്കും പരാതി നൽകുകയും എത്രയും പെട്ടെന്ന് മോർച്ചറി പഴയ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിന് വേണ്ട നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ടു.