ആറ്റിങ്ങലിൽ മാലിന്യ പരിപാലന ഉപകരണങ്ങളുടെ വിതരണവും ഹരിതകർമസേനയ്ക്ക് വാഹനകൈമാറ്റവും

IMG-20230510-WA0138

സംസ്ഥാനത്തിന് തന്നെ മാതൃകയായ ആറ്റിങ്ങൽ നഗരസഭയിൽ മാലിന്യശേഖരണത്തിനും സംസ്കരണത്തിനുമായി 2022-23പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയിരുന്ന, ലോറി, ഇ-ഓട്ടോ, ബോട്ടിൽ ബൂത്ത്, ബയോഗ്യാസ് പ്ലാന്റ്, ബയോ കമ്പോസ്റ്റർബിൻ, ലിറ്റർബിൻ എന്നിവയുടെ വിതരണോദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക നിർവ്വഹിച്ചു.

നഗരസഭാ വൈസ് ചെയർമാനായ ജി. തുളസീധരൻപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യാ സുധീർ സ്വാഗതം ആശംസിച്ചു.

85,54002/- രൂപ വകയിരുത്തിയ പദ്ധതികളിൽ ഒരു ലോറിയും അഞ്ച് ഇ-ആട്ടോറിക്ഷകളും അഞ്ച് ബോട്ടിൽ ബൂത്തുകളും 3 ബയോഗ്യാസ് പ്ലാന്റുകളും (ഗുണഭോക്തൃവിഹിതം ഉൾപ്പെടെ) 638 ബയോ കമ്പോസ്റ്റർ ബിന്നുകളും (സൗജന്യമായി) 33 ലിറ്റർ ബിന്നുകളും ഉദ്ഘാടനം നടത്തി വിതരണം ചെയ്തു.

മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. നജാം, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ ടീച്ചർ, കൗൺസിലർമാരായ ആർ. രാജു ,കെ .ജെ രവികുമാർ ,രാജഗോപാലൻ പോറ്റി, ലൈല ബീവി തുടങ്ങിയവർ സന്നിഹിതരായിരുന്നു. “എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ബോധം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി സംഘടിപ്പിച്ച ഈ ഉദ്ഘാടനത്തിൽ പങ്കെടുത്തവർക്ക് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ എം.ആർ റാംകുമാർ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!