Search
Close this search box.

വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതികളെ വർക്കല പോലീസ് പിടികൂടി.

eiCURD080848

പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതികളെ വർക്കല പോലീസ് പിടികൂടി. പാങ്ങോട് ചന്തക്കുന്ന് കോളനി സ്വദേശികളായ സുനിൽ (27) , അനിൽ (23) എന്നിവരാണ് വർക്കല പോലീസിന്റെ പിടിയിലായത്.

വർക്കല മുനിസിപ്പൽ ടൌൺ ഹാളിന്റെ പരിസരത്ത് സംശയാസ്പദമായ രീതിയിൽ ഇവരെ കാണുകയും വർക്കല പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് ഇവർ പാങ്ങോട് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം നടന്ന കവർച്ച കേസിലെ പ്രതികളാണെന്നു പൊലീസിന് മനസ്സിലാകുന്നത്.

മെയ് 10 ന് വൈകിട്ട് 5.30 മണിയോടെ പാങ്ങോട് പുലിപ്പാറ ശാസ്താംകുന്ന് ഷെമീർ മൻസിലിൽ 80 കാരിയായ ആയിഷ ബീവിയെ ആക്രമിച്ചു മാല കവർന്നിരുന്നു. ഇവരുടെ വീട്ടിൽ രാവിലെ കൂലി പണിക്ക് പോവുകയും 11 മണി വരെ ജോലി ചെയ്ത ശേഷം കൂലിയും വാങ്ങി പോയിരുന്നു. ആയിഷ ബീവിയുടെ മകളും മരുമകനും വൈകുന്നേരം 4 മണിയോടെ കണ്ണാശുപത്രിയിൽ പോകുമ്പോൾ ഇവർ റോഡിൽ നിൽക്കുന്നത് കണ്ടിരുന്നതായി മരുമകൻ നസറുദ്ധീൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കണ്ണാശുപത്രിയിൽ പോയി തിരികെ വരുമ്പോഴാണ് മാതൃമാതാവായ ആയിഷ ബീവിയെ ആക്രമിച്ചു മാല പൊട്ടിച്ച വിവരം ഇവർ അറിയുന്നത്.

വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ ചവിട്ടി പൊളിച്ചാണ്‌ ഇവർ അകത്തുകടക്കുന്നത്. വീട്ടിലെ ഹാളിൽ കസേരയിൽ ഇരിക്കുകയായിരുന്ന ആയിഷ ബീവിയെ ഇവർ ആക്രമിച്ചു കവർച്ച നടത്തുകയായിരുന്നു. മുഖത്തും കഴുത്തിലും കൈ കൊണ്ട് അമർത്തി പിടിച്ചു കഴുത്തിൽ കിടന്ന 35000 രൂപ വില വരുന്ന മുക്കാൽ പവന്റെ മാലപിടിച്ചു പൊട്ടിച്ച ശേഷം അലമാരയും മറ്റും കുത്തി തുറന്ന് കവർച്ച നടത്തുകയായിരുന്നു. വയോധികയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇവർ കടന്ന് കളയുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന് പാങ്ങോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവർ വർക്കല പോലീസിന്റെ പിടിയിലാകുന്നത്. പ്രതികളെ പാങ്ങോട് പോലീസിന് കൈമാറിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!