കിളിമാനൂർ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ മാരക മയക്ക് മരുന്നായ ഹെറോയിനുമായി ആസാം സ്വദേശികൾ അറസ്റ്റിൽ. ആസാം സ്വദേശികളായ ഹജ് റത്ത് അലി (23 ) , ഹാരൂൺ ഇസ്ലാം (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .ഇവരിൽ നിന്നും 269 മി.ഗ്രാം ഹെറോയിൻ ,17 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി .
കോളേജ് വിദ്യാർത്ഥികൾക്കും ,അന്യ സംസ്ഥാന തൊഴിലാളികൾക്കും വ്യാപകമായി കഞ്ചാവും മയക്ക് മരുന്നും നൽകുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് എക്സൈസ് അധികൃതർ പറഞ്ഞു .
കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടർ ബി.ദീപക് ,പ്രിവൻറ്റീവ് ഓഫീസർമാരായ കെ.ആർ.സലിം,കെ.ആർ.രാജേഷ് ,സിവിൽ എക്സൈസ് ഓഫീസർമാരായ സജികുമാർ ,വിഷ്ണു ,ചന്തു ,ജസീം ,ഷാജു,വനിത ,സിവിൽ എക്സൈസ് ഓഫീസർ സൽമം എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത് .