Search
Close this search box.

നാവായിക്കുളത്ത് ടിപ്പർ ലോറിക്ക് പുറകിൽ കാർ ഇടിച്ച് 3 പേർക്ക് പരിക്ക്.

eiUXPTE72300

നാവായിക്കുളം വലിയപള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പുറകിൽ കാർ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം മൂന്ന് മണി കഴിഞ്ഞാണ് സംഭവം. കൊല്ലം ഭാഗത്ത്‌ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ ആൾട്ടോ കാർ ആണ് അപകടത്തിൽപെട്ടത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ടിപ്പർ ലോറി റോഡ് വശത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് കാർ വന്ന് ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്നയാൾക്കും കൂടെ ഉണ്ടായിരുന്ന സ്ത്രീകൾക്കും പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!