കവലയൂരിൽ സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവ് പിടികൂടി

കവലയൂർ : കവലയൂർ ഗവ സ്കൂളിന് സമീപത്ത് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് വില്പനയ്‌ക്കെത്തിച്ച കഞ്ചാവ് പിടികൂടി. കവലയൂർ സ്കൂളിന് സമീപത്ത് നിന്ന് വർക്കല രാമന്തളി കനാൽ പുറമ്പോക്ക് വീട്ടിൽ അൻസിൽ (32)നെയാണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്. ചെറിയ പൊതികളിൽ ആക്കി കൊണ്ടു വന്ന കഞ്ചാവും വട്ട് കുളിക എന്ന് പറയുന്ന നൈറ്റ്റസ് സെപം കുളികകളുമാണ് പിടികൂടിയത്. 10എംജിയുടെ 10 കുളികകൾ ഉണ്ടായിരുന്നു. തമിഴ് നാട്ടിൽ നിന്നാണ് ഇവ കേരളത്തിൽ എത്തുന്നത്. കടയ്ക്കാവൂർ സിഐ ശ്രീകുമാറിന്റെ നിർദേശപ്രകാരം എസ്ഐ വിനോദ് വിക്രമാദിത്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!