ആറ്റിങ്ങൽ : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്വകാര്യ ബസ് ജീവനക്കാരൻ ഉണ്ണിക്ക് സഹായവുമായി വല്ലഭൻ ബസ് കാരുണ്യ യാത്ര നടത്തുന്നു. മെയ് 17നു വല്ലഭവന്റെ ബസ്സിൽ യാത്രക്കാരിൽ നിന്ന് കിട്ടുന്ന പണം ഉണ്ണിയുടെ ചികിത്സാ ചെലവിന് കൈമാറും. വളരെ ബുദ്ധിമുട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് ഉണ്ണിയുടെ വരുമാനമായിരുന്നു ആശ്വാസം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ബൈക്ക് അപകടം സംഭവിക്കുകയും ഉണ്ണിക്ക് പരിക്കേൽക്കുകയുമായിരുന്നു. സഹപ്രവർത്തകനു വേണ്ടി സഹായമൊരുക്കാനാണ് കാരുണ്യ യാത്ര നടത്തുന്നതെന്ന് വല്ലഭൻ മാനേജ്മെന്റ് പറഞ്ഞു.