പനവൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ആധുനിക രീതിയില്‍ നിര്‍മ്മിച്ച ലാട്രിന്‍ ബ്ലോക്ക് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കി.

IMG_20230516_191942
പനവൂര്‍ ഗ്രാമപഞ്ചായത്ത് പനവൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ആധുനിക രീതിയില്‍ നിര്‍മ്മിച്ച ലാട്രിന്‍ ബ്ലോക്ക് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എം.സുനിലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.മിനി ലാട്രിന്‍ ബ്ലോക്ക് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.എല്‍.രമ, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് കെ ഷൈല, ക്ഷേമകാര്യ  സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പനവൂര്‍ ഷറഫ്, ജനപ്രതിനിധികളായ ബിജു ത്രിവേണി, താരാമോള്‍.എസ്.എസ്, പി.ലേഖ,എ.ഷുഹുറുദ്ദാന്‍,എസ്.സജികുമാര്‍,എസ്.എന്‍ പുരം  ഷൈല എന്നിവര്‍ സംസാരിച്ചു. എല്‍.എസ്.ജി.ഡി അസി.എഞ്ചിനീയര്‍ റിപ്പോര്‍ട്ടും ഡോ.സൂരജ് മെഡിക്കല്‍ ഓഫീസര്‍ നന്ദിയും രേഖപ്പെടുത്തി.

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൌകര്യങ്ങളോടെ 15 ലക്ഷം രൂപ ചെലവിട്ടാണ് ലാട്രിന്‍ ബ്ലോക്ക് നിര്‍മ്മിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!