ആറ്റിങ്ങലിൽ അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടി.

IMG-20230516-WA0114

ആറ്റിങ്ങൽ : പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളത്തിൻെറ ആഭിമുഖ്യത്തിൽ 2023-24 അധ്യയന വർഷത്തിലെ യു.പി വിഭാഗം അറബി/സംസ്കൃതം അധ്യാപക ശാക്തീകരണം പരിപാടി ആറ്റിങ്ങൽ ഗവൺമെന്റ് ടൗൺ യു.പി സ്കൂളിൽ ആരംഭിച്ചു.

നാല് ദിവസങ്ങളിലായി നടക്കുന്ന അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടി ആറ്റിങ്ങൽ ടൗൺ വാർഡ് കൗൺസിലർ ശ്രീമതി ബിനു.ജി ഉദ്ഘാടനം ചെയ്തു. അധ്യാപക ശാക്തീകരണ പരിപാടിക്ക് ആറ്റിങ്ങൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സുഭാഷ്, ടൗൺ യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ അജിത്കുമാർ, അറബിക് ആർ.പി മാരായ നാസർ കണിയാപുരം , ഷൗക്കത്ത് അലി, അൻസാർ ചിതറ, സംസ്കൃതം ആർ.പി മാരായ രഞ്ജുഷ , സുമിത്ര, ശ്രീലത തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!