Search
Close this search box.

കിണറ്റിൽ അകപ്പെട്ടയാളെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

eiXDV1E41141

നഗരൂർ : നഗരൂർ നെടുമ്പറമ്പിൽ കിണറ്റിൽ അകപ്പെട്ടയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നഗരൂർ നെടുമ്പറമ്പിൽ കടയിൽവീട്ടിൽ ബാബു(73) വിന്റെ കൈയിൽ നിന്നും പുല്ല് വെട്ടുന്നതിനു പയോഗിക്കുന്ന അരിവാൾ അദ്ദേഹത്തിൻ്റെ തന്നെ ഉടമസ്ഥതയിലുള്ള ഉദ്ദേശം 45 അടി താഴ്ചയും 5 അടി വ്യാസവും ഉദ്ദേശം 5 അടിയോളം വെള്ളവുമുള്ള ആൾമറയുള്ള കിണറിൽ വീണു. അതെടുക്കുന്നതിനായി അദ്ദേഹം ഒരു കയറിൻ്റെ സഹായത്താൽ കിണറിൽ ഇറങ്ങുകയും എന്നാൽ തിരികെ കയറാൻ സാധിക്കാതെ വരുകയും ചെയ്തു.

അദ്ദേഹത്തിൻ്റെ വിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ആറ്റിങ്ങൽ അഗ്നിശമന സുരക്ഷാ നിലയത്തിൽ അറിയിച്ചു. ഉദ്യോഗസ്ഥരായ സജിത്‌ലാൽ, നജീമുദീൻ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തുകയും റോപ്പ് നെറ്റ് എന്നിവയുടെ സഹായത്താൽ ബാബുവിനെ പുറത്തെടുക്കുകയും ചെയ്തു. രാഗേഷ്, നോബിൾ കുമാർ, ഉണ്ണികൃഷ്ണൻ, സജി.എസ്.നായർ, സുജിത്ത്, അനിൽകുമാർ, ബൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ബാബുവിന് ശരീരാസ്വാസ്ഥ്യമോ യാതൊരു വിധ പരിക്കുകളോ ഇല്ലായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!