ഒറ്റൂർ ഗവ എൽപിഎസ് ഇനി അന്താരാഷ്ട്ര നിലവാരത്തിൽ..

IMG-20230517-WA0064

കേരളത്തിലെ പ്രീ സ്കൂൾ പഠനം കൂടുതൽ ശാസ്ത്രീയമായി കുട്ടികളുടെ സമഗ്ര വ്യക്തിത്വത്തിനുതകും വിധം അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റാർസ് വർണ്ണക്കൂടാരം പ്രീ-പ്രൈമറി ശാക്തീകരണ പദ്ധതിയിലൂടെ ഒറ്റൂർ എൽപിഎസ്സിലെ സ്റ്റാർ വർണ്ണകൂടാരം മാതൃകാ പ്രീ പ്രൈമറി ഉദ്ഘാടനം. എംഎൽഎ ഒ.എസ്.അംബിക നിർവ്വഹിച്ചു.

ഒറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബീന അദ്ധ്യക്ഷയായ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് അജിത.സി.കെ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ മെമ്പർ ഡിഎസ് പ്രദീപ്, എൻ ജയപ്രകാശ്, ഡി. രാഗിണി, വി. സത്യ ബാബു, ഒ.ലിജ, ഷിബി എസ് .ലളിതാംബിക, ഷാൻ, സ്കൂൾ വികസന സമിതി ചെയർമാൻ ശശികുമാർ, എന്നിവർ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി ഷെർളി.ബി.എസ് കൃതജ്ഞത പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!