ആറ്റിങ്ങൽ : ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും കലാംസ് വേൾഡ് റെക്കോർഡ്സിലും ഇടം നേടി ഒന്നര വയസ്സുകാരി ധ്വനി അശ്വത്. പല തരം ഗാഡ്ജറ്റ്സ്, വാഹനങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, പഴങ്ങൾ, പച്ചക്കറികൾ, ശരീര ഭാഗങ്ങൾ, ഹോം അപ്പ്ളയൻസസ്, ആക്വാട്ടിക് അനിമൽസ്, സ്റ്റേഷനറി ഐറ്റംസ് എന്നിങ്ങനെ 130ൽ അധികം വസ്തുക്കളെ തിരിച്ചറിഞ്ഞതിനാണ് അവാർഡ് ലഭിച്ചത്.
 
 
ആറ്റിങ്ങൽ അയിലം ശിവശക്തിയിൽ( ചെമ്മാനത്ത് വീട് ) ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ കല്ലറ സ്വദേശി അശ്വത് സുരേഷിന്റെയും കേരള യൂണിവേഴ്സിറ്റിയിൽ റിസർച്ച് സ്കോളർ ആയ അയിലം സ്വദേശിനി മഞ്ജു മനോഹരന്റെയും മകളാണ് ധ്വനി അശ്വത്.
 
								 
															 
								 
								 
															 
															 
				

