എം എ അസീം അനുസ്മരണം സംഘടിപ്പിച്ചു

IMG-20230518-WA0145

കാൽ നൂറ്റാണ്ടിലേറെ എം ഇ ഇസ് തിരുവന്തപുരം ജില്ലാ സെക്രട്ടറി ആയും മുസ്ലിം അസോസിയേഷൻ വൈസ് പ്രസിഡന്റായും സ്നേഹതീരം അഡ്വയ്സറി ബോര്‍ഡ് അംഗമായും സേവനം അനുഷ്ടിച്ച കെ എസ് ഐ ഡി സി മുന്‍ അഡ്മിനിസ്ട്രേഷൻ മാനേജർ എം എ അസീമിൻറെ ദേഹവിയോഗത്തിൽ ദുഖം രേഖപ്പെടുത്തിക്കൊണ്ട് എം ഇ ഇസ് ജില്ലാ കമ്മിറ്റി എം എ അസീം അനുസ്മരണം സംഘടിപ്പിച്ചു.

എംഇഎസ് ഹാളിൽ ജില്ലാ പ്രസിഡന്റ് പ്രൊഫ ഇബ്രാഹിം റാവുത്തറുടെഅദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ ഫസിൽ ഗഫൂര്‍ ഓൺലൈനിൽ പങ്കെടുത്ത് എം എ അസീമിനെ അനുസ്മരിച്ചൂ. തിരുവനന്തപുരം ജില്ലയില്‍ എം ഇ എസ് കെട്ടിപ്പടുത്തതും തലസ്ഥാനത്ത് സ്വന്തമായി ഓഫീസ് ഉണ്ടാക്കിയതും എം എ അസീമിൻറെ നേതൃത്വത്തില്‍ ആയിരുന്നു എന്ന് ഫസിൽ ഗഫൂര്‍ പറഞ്ഞു. സ്നേഹതീരം പ്രസിഡന്റ് ഇഎം നജീബ് ജനറൽ സെക്രട്ടറി എസ് സക്കീർ ഹുസൈൻ വൈസ് പ്രസിഡന്റ് എ നസറൂള്ള മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് നാസർ കടയറ വക്കം ഖാദർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം എം ഇക്ബാൽ എം ഇ എസ് ജില്ലാ സെക്രട്ടറി നാസര്‍ കടയറ ട്രഷറർ നുജുമുദീൻ മുൻ ജില്ലാ പ്രസിഡന്റ് പ്രൊഫ കെ എ ഹാഷിം ഷിറാസ് ബാവ എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി. എം എ അസീമിൻറെ മക്കളായ ഡോ ജബീൻ ഡോ സിതാരാ മരുമകൻ സെയ്ദ് ബിനു ചെറുമക്കൾ ബന്ധുക്കൾ തുടങ്ങി തലസ്ഥാനത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!