ചിറയിൻകീഴ് താലൂക്ക് തല കെ സ്റ്റോർ ഉദ്ഘാടനം നഗരൂർ പഞ്ചായത്തിൽ നന്ദായിവനത്തിൽ പ്രവർത്തിക്കുന്ന റേഷൻ കടയിൽ ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക നിർവഹിച്ചു. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത അധ്യക്ഷത വഹിച്ചു.
നാട്ടിൻപുറത്തെ ജനങ്ങൾക്ക് സ്മാർട്ട് കാർഡുകളുടെ സഹായത്തോടെ പതിനായിരം രൂപ വരെയുള്ള മിനി ബാങ്കിംഗ് സൗകര്യവും, യൂട്ടിലിറ്റി പെയ്മെന്റ് സർവീസ്, ചോട്ടു ഗ്യാസ് വിതരണം,മിൽമ ഉൽപ്പന്നങ്ങൾ, ശബരി ബ്രാൻഡ് ഉൽപന്നങ്ങൾ, ഓൺലൈൻ ഇതര സർവീസുകൾ ലഭ്യമാകുന്ന കോമൺ സർവീസ് സെന്റർ എന്നിവ ലഭ്യമാക്കിയാണ് റേഷൻ കടകൾ കെ -സ്റ്റോറുകളാക്കി മാറ്റിയത്.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി, നഗരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബിരാജ്, നഗരൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗിരികൃഷ്ണൻ, വാർഡ് മെമ്പർ രേവതി, സിപിഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി എ. എം.റാഫി, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി രജിത്, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് പയക്കാട്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി. സുദർശനൻ, ബിജെപി നഗരൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് തേക്കിൻകാട് രാജേഷ് എന്നിവർ സംസാരിച്ചു .ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസർ എസ്. ഗീത സ്വാഗതവും റേഷനിങ് ഇൻസ്പെക്ടർ അജിത്. ആർ നന്ദിയും പറഞ്ഞു