Search
Close this search box.

എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

ei00AT599582

ചിറയിൻകീഴ് :  ചിറയിൻകീഴിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാമം പുണ്യം വീട്ടിൽ രാജീവ്‌ – ശ്രീവിദ്യ ദമ്പതികളുടെ മകൾ രാഖിശ്രീയാണ് മരണപ്പെട്ടത്. കൂന്തള്ളൂർ ഉള്ള വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം 5അര മണിയോടെയാണ് സംഭവം.ചിറയിൻകീഴ് ശ്രീ ശാരദവിലാസം സ്കൂളിലെ വിദ്യാർത്ഥിനി രാഖിശ്രീയ്ക്ക് ഇന്നലെ ഫലം പ്രഖ്യാപിച്ച എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ആയിരുന്നു. മാത്രമല്ല, ഫുൾ എ പ്ലസ് നേടിയ രാഖിശ്രീയെ അടൂർ പ്രകാശ് എംപി ഉൾപ്പെടെ നേരിട്ടത്തി ആദരവ് നൽകിയിരുന്നു. ഫുൾ എ പ്ലസ് കിട്ടിയതിന്റെ സന്തോഷത്തിൽ ഇന്ന് സ്കൂളിലെത്തി സുഹൃത്തുക്കൾക്കും അധ്യാപകർക്കുമൊപ്പം മധുരം പങ്കുവെച്ചിരുന്നു. വൈകുന്നേരമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സഹോദരി – ശരണ്യ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!