കിളിമാനൂരിൽ അവധിക്കാല അധ്യാപക സംഗമത്തിന് തുടക്കമായി.

IMG-20230521-WA0049

കിളിമാനൂർ: ഉപജില്ലയിലെ എൽ.പി, യു.പി, എച്ച്.എസ് വിഭാഗം അധ്യാപകർക്കായുള്ള അവധിക്കാല അധ്യാപക പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗവ.എച്ച്.എസ്.എസ് കിളിമാനൂരിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് BP മുരളി ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിച്ചു.കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ മനോജ്, ബി.പി.സി വിനോദ് ടി എന്നിവർ സംസരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി എസ് പ്രദീപ് ജില്ലാ പഞ്ചായത്ത് അംഗം ജി ജി ഗിരികൃഷ്ണൻ എന്നിവർ പരിശീലന കേന്ദ്രങ്ങൾ സന്ദർശിച്ചു. ക്ലസ്റ്റർ കോർഡിനേറ്റർ ജയലക്ഷ്മി കെ എസ് കൃതജ്ഞത രേഖപ്പെടുത്തി.
ഗവ എച്ച് എസ് എസ് കിളിമാനൂർ, ജി.എൽ പി എസ് കിളിമാനൂർ, ബി.ആർ സി കിളിമാനൂർ, ജി വി വി എൽ പി എസ് കിളിമാനൂർ ഗവ ടൗൺ യു പി എസ് കിളിമാനൂർ ആർ ആർ വി ബി വി എച്ച് എസ് എസ് കിളിമാനൂർ എന്നിവിടങ്ങളിലായി പരിശീലനം നടന്നു വരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!