കടയ്ക്കാവൂരിൽ കാപ്പാ നിയമപ്രകാരം യുവാവ് അറസ്റ്റിൽ

ei39WF933398

കടയ്ക്കാവൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കുപ്രസിദ്ധ കുറ്റവാളി പെരുംകുളം മലവിളപൊയ്ക ഫാത്തിമ മനസിലിൽ താഹയെ (30) കാപ്പ നിയമപ്രകാരം കരുതൽ തടവിലാക്കി.

തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ ഉത്തരവ് പ്രകാരമാണ് ആറുമാസം കരുതൽ തടവിലാക്കിയത്. ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി തിരുവനന്തപുരം റൂറൽ എസ്പി ശിൽപ്പ ഐപിഎസിന്റെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി സിജെ മാർട്ടിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

കടയ്ക്കാവൂർ എസ്എച്ച്ഒ സജിൻ ലൂയിസ്, എസ്ഐ ദിപു, എസ്. സി. പി. ഒ അനീഷ്, സിപിഒ സുജിൽ, ലിജു, അനിൽകുമാർ, അഖിൽ, ഡാനി എന്നിവരടങ്ങിയ അന്വേഷണസംഘം വിതുരയിലെ ഒളിത്താവളത്തിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!