Search
Close this search box.

ചെറുന്നിയൂരിൽ രാജീവ്‌ഗാന്ധിയെ അനുസ്മരിച്ചു

IMG-20230522-WA0039

മുൻ പ്രധാന മന്ത്രിയും കോൺഗ്രസ്‌ പ്രസിഡന്റുമായിരുന്ന രാജീവ്‌ ഗാന്ധിയുടെ 32 -)0 രക്ത സാക്ഷിത്വ ദിനാചരണം ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

കോൺഗ്രസ്‌ ഓഫീസിന് മുന്നിൽ രാജീവ്‌ ഗാന്ധിയുടെ അലങ്കരിച്ച ചിത്രം സ്ഥാപിച്ചു പുഷ്പാർച്ചന നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ്‌ എസ്. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഡി. സി. സി. മെമ്പർ എം. ജഹാംഗീർ, ഡി. രാധാകൃഷ്ണൻ, കെ. വിക്രമൻ നായർ, മനോജ്‌ രാമൻ എന്നിവർ സംസാരിച്ചു.
ഷേർലി ജെറോൺ,പാലച്ചിറ സൈഫ്, എഡ്മാൻഡ് പെരേര, നാസറുള്ള,കെ. രാജേന്ദ്ര ബാബു,ഗോപി ചെട്ടിയാർ,ജാസ്സിം,മനോഹരൻ,ചന്ദ്രബാബു,സുനിത്, ഷിഹാബുദീൻ,ഇല്യാസ് കുഞ്ഞു തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!