വാമനപുരത്തെ കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു.

eiF274R29902

സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പിൻ്റെ കീഴിൽ വാമനപുരം മണ്ഡലത്തിലനുവദിച്ച കെ സ്റ്റോറിൻ്റെ ഉദ്ഘാടനം വാമനപുരം പഞ്ചായത്തിലെ ആനാ കുടി 151 നമ്പർ പൊതുവിതരണ കേന്ദ്രത്തിൽ വച്ച് അഡ്വ.ഡി.കെ മുരളി എം എൽ എ നിർവഹിച്ചു.വാമനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജി ഒ ശ്രീവിദ്യ അദ്ധ്യക്ഷത വഹിച്ചുആദ്യ വില്പന വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി കോമളം നിർവഹിച്ചു.

റേഷൻ കടകൾ വൈവിധ്യ വൽക്കരിച്ച് പശ്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിച്ച് റേഷൻ സാധനങ്ങളോ ടൊപ്പം സപ്ലൈക്കോ, ശബരി ഉല്ലന്നങ്ങൾ, പാചക വാതക സിലിണ്ടർ, മിൽമ ഉല്പന്നങ്ങൾ ബാങ്കിംഗ് സേവനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ സേവന സൗകര്യങ്ങൾ പൊതുജനങ്ങൾക്കായി ഏർപ്പെടുത്തുകയുമാണ് കെ സ്റ്റോർ എന്നറിയപ്പെടുന്ന കേരള സ്റ്റോർ ലക്ഷ്യമാക്കുന്നതെന്ന് എം എൽ എ പറഞ്ഞു.യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ബിൻഷ ബി ഷറഫ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്.കെ ലെനിൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീജ ഉണ്ണികൃഷ്ണൻ, താലൂക്ക് സപ്ലൈ ഓഫീസർ കെ വി സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!