ആറ്റിങ്ങൽ : ദേശീയപാതയിൽ ആലംകോട് കൊച്ചുവിള ജംഗ്ഷനിൽ കാറുകൾ കൂട്ടി യിടിച്ച് അപകടം. അപകടത്തിൽ രണ്ട് കാറുകളിളെ മൂന്ന് പേർക്ക് പരിക്ക്. ഇന്ന് രാത്രി 8 അര മണി കഴിഞ്ഞാണ് അപകടം. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ കാർ എതിർദിശയിൽ വന്ന കാറിൽ ഇടിച്ചു. ഇടിയേറ്റ കാർ കറങ്ങി പുറകെ വന്ന മറ്റൊരു കാറിലും ഇടിച്ചു.
ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വന്ന കാറിൽ ഒരാൾ ആണ് ഉണ്ടായിരുന്നത്. ആറ്റിങ്ങൽ മുതൽ തന്നെ നിയന്ത്രണം തെറ്റിയാണ് കാർ വന്നതെന്ന് പുറകെ വന്ന യാത്രക്കാർ പറഞ്ഞു. നിരവധി തവണ അപകടം ഉണ്ടാക്കും വിധം റോഡിൽ അഭ്യാസം കാണിച്ചെന്നും മറ്റു യാത്രക്കാർ പറഞ്ഞു. കൊച്ചു വിള ജംഗ്ഷനിൽ വെച്ചാണ് എതിർ ദിശയിൽ വന്ന കാറിലേക്ക് ഇടിച്ചത്. ആറ്റിങ്ങലിൽ നിന്ന് വന്ന കാറിൽ ഉണ്ടായിരുന്നയാൾ മദ്യപിച്ചിരുന്നോ എന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. ഇടിയേറ്റ കാറിൽ ആലംകോട് സ്വദേശികളായ പിതാവും മകനുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി