മുദാക്കൽ കൈപ്പറ്റിമുക്ക് കടവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

eiQ9VQ833677

മുദാക്കൽ : മുദാക്കൽ കൈപ്പറ്റിമുക്ക് കടവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുദാക്കൽ കൈപ്പറ്റിമുക്ക് ഷിജിൻനിവാസിൽ ഷിബിൻ(32)ന്റെ മൃതദേഹം ആണ് ചൂളക്കടവ് (കൈപ്പറ്റി മുക്ക് കടവ്) നിന്ന് കണ്ടെത്തിയത്. ആറ്റിങ്ങൽ വർക്കല നിലയത്തിലെ സ്കൂബ ടീമംഗങ്ങൾ ഒരുമണിക്കൂറോളം നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സേനയുടെ ആംബുലൻസിൽ ചിറയിൻകീഴ് ആശുപത്രിയിൽ കൊണ്ടുപോയി. ആറ്റിങ്ങൽ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിലാണ് തിരച്ചിൽ പ്രവർത്തങ്ങൾ നടന്നത്.

കഴിഞ്ഞ ദിവസം മുതൽ ഷിബിനെ കാണ്മാനില്ലെന്ന് കാണിച്ചു ഇന്ന് ബന്ധുക്കൾ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കടവിന് സമീപം ഷിബിന്റെ ഇരുചക്ര വാഹനവും ചെരുപ്പും കണ്ടെത്തിയതിനെ തുടർന്നാണ് സംശയത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയത്. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!