ഇന്‍സ്‌ട്രുമെന്റ് ഫ്യൂഷനിൽ വിസ്മയം തീർത്ത് ഗോൾഡൻ വോയിസ്; മെലഡിയാൽ ഹൃദയം തൊട്ട് അപർണ രാജീവ്

IMG-20230525-WA0012

അനന്തപുരിക്ക് വേറിട്ട സംഗീത അനുഭവം പകര്‍ന്ന് എന്റെ കേരളം മെഗാ മേളയില്‍ ഗോള്‍ഡന്‍ വോയിസ് ഫ്യൂഷന്‍. നിശാഗന്ധിയിൽ വിവിധ സംഗീത ഉപകരണങ്ങള്‍ കോര്‍ത്തിണക്കിയ ഫ്യൂഷനിൽ മുഴങ്ങിക്കേട്ടത് വിപ്‌ളവ ഗാനങ്ങള്‍ മുതല്‍ തട്ടുപൊളിപ്പൻ ഗാനങ്ങള്‍ വരെ. ഉപകരണ സംഗീതത്തിന്റെ പതിവ് ശൈലികളെ പൊളിച്ചെഴുതിയ സംഗീത രാവിന് ചുവടു വച്ച് യുവാക്കളും ഒപ്പം ചേര്‍ന്നു.

സാക്‌സോ ഫോണില്‍ ആലപ്പി ജോയ് സംഗീത വിസ്മയം തീര്‍ത്തപ്പോള്‍ വയലിന്‍ തന്ത്രികളാല്‍ ആരാധകരെ അതിശയിപ്പിച്ച് ഡോ. ജ്യോതി. കീബോര്‍ഡ്, ഫ്‌ളൂട്ട്, തബല, ഗിത്താര്‍, ഡ്രംസ്സ് എന്നിങ്ങനെ വിവിധ സംഗീത ഉപകരണങ്ങള്‍ മാത്രം കോർത്തിണക്കിയ ഫ്യൂഷനില്‍ ഇടയ്ക്ക് ഗാനങ്ങള്‍ ആലപിച്ച് ബിജു ഗോള്‍ഡന്‍ വോയ്‌സ്. കേട്ട് മതിവരാത്ത ശബ്ദത്തില്‍ മെലഡി ഗാനങ്ങളുടെ വിസ്മയമൊരുക്കി പിന്നണി ഗായിക അപര്‍ണ രാജീവിന്റെ സംഗീത പരിപാടിയും അക്ഷരാര്‍ ത്ഥത്തില്‍ നിശാഗന്ധിയില്‍ ആഘോഷങ്ങളുടെ പെരുമഴക്കാലം തീർത്തു.

നിശാഗന്ധിയില്‍ ഇന്ന് (മെയ് 25) വൈകുന്നേരം 7.30 മുതല്‍ ചലച്ചിത്ര പിന്നണി ഗായിക രാജലക്ഷ്മി അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!