നെടുമങ്ങാട് :അപകടത്തിൽപ്പെട്ട ബൈക്ക് മാസം ഒന്ന് കഴിഞ്ഞിട്ടും അപകടം നടന്ന സ്ഥലത്ത് തന്നെ ഉപേക്ഷിച്ച നിലയിൽ.ജൂൺ മാസം ആദ്യം നെടുമങ്ങാട് വാണ്ട പനച്ചമൂട് വെച്ചാണ് ബൈക്ക് അപകടം നടന്നത്. അപകടത്തിൽപ്പെട്ട യാത്രക്കാരനെ അപ്പോൾതന്നെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. അത് കഴിഞ്ഞു ഒരു മാസത്തോളം ആയിട്ടും ആരും ബൈക്ക് എടുക്കാൻ വരാതെ അനാഥമായി പരിസരത്തെ ഒരു വീടിന് സമീപം പാർക്ക് ചെയ്തു വെച്ചിരിക്കുകയാണ്.എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ അറിയിക്കുക നമ്പർ :7013106266