തീരദേശ ഹൈവേ വികസന പദ്ധതിയുടെ ഭാഗമായി ഇന്ന് അഞ്ചുതെങ്ങിൽ നടത്തിയ സാമൂഹ്യ പ്രത്യാഘാത പഠന പൂർത്തീകരണത്തിനായുള്ള പബ്ലിക് ഹിയറിംഗ് സംഘർഷത്തിൽ പിരിഞ്ഞു. എലിവേറ്റഡ് ഹൈവേ നിർമ്മാണം മതിയെന്ന് നാട്ടുകാർ ഒറ്റക്കെട്ടായ് ആവിശ്യം ഉന്നയിച്ചതോടെ വിഷയം സർക്കാരിനെ അറിയിക്കാമെന്ന് അറിയിപ്പ് നൽകി ഉദ്യോഗസ്ഥർ ഹിയറിങ് അവസാനിപ്പിച്ച് മടങ്ങിപോകുകയായിരുന്നു.
പള്ളിത്തുറ മുതൽ ഒന്നാം പാലം വരെയുള്ള തീരദേശ ഹൈവേ വികസന പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയേയും, നിർമ്മിതികളേയും സംബന്ധിച്ച് ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനുംമായുള്ള അഞ്ചുതെങ്ങ് മേഖലയിലെ സാമൂഹ്യ പ്രത്യാഘാത പഠനം പൂർത്തീകരിക്കുന്നതിനായിയുള്ള പബ്ലിക് ഹിയറിംഗ് ഇന്ന് രാവിലെ 10:30 മുതൽ അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരകത്തിൽ വച്ചായിരുന്നു സംഘടിപ്പിച്ചിരുന്നത്.
ഹിയറിങ്ങിൽ അഞ്ചുതെങ്ങ് തീരമേഖലയിൽ നിന്നുള്ള നിരവധി ഭൂഉടമകൾ പങ്കെടുത്തിരുന്നു. രാവിലെയോടെ സ്പെഷ്യൽ തഹസീൽദാറിന്റെ നേതൃത്വത്തിലുള്ള എട്ടോളം വരുന്ന ഉദ്യോഗസ്ഥ സംഘത്തിന്റെയും ഗ്രാമ പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളുടേയും സാന്നിധ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.
ഹിയറിങ്ങിന്റെ ആരംഭത്തിൽ തന്നെ ജനങ്ങൾ ഒറ്റക്കെട്ടായി ജനങ്ങളെ മാറ്റികൊണ്ടുള്ള വികസനം അംഗീകരിക്കില്ലെന്ന നിപാട് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ആവിശ്യമെങ്കിൽ നിലവിൽ തീരപ്രദേശത്തുനിന്നും പുനർഗേഹം പദ്ധതി വഴി പുനരധിവാസം ഉറപ്പുവരുത്തി സർക്കാർ ഏറ്റെടുന്ന ഭൂമികൾ പ്രയോജനപ്പെടുത്തിയുള്ള എലിവെറ്റഡ് ഹൈവേ നിർമ്മാണമാകും ഉചിതമെന്നും നാട്ടുകാർ ബന്ധപ്പട്ടവരെ അറിയിക്കുകയായിരുന്നു.
എന്നാൽ നിലവിൽ ഇതൊരു അഭിപ്രായ സ്വരൂപീകരണം മാത്രമാണെന്നും തങ്ങൾ ഇതിനെക്കുറിച്ച് വിശദമായി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുന്ന ഏജൻസി ആണെന്നും ഉദ്യോഗസ്ഥർ നാട്ടുകാർക്ക് മറുപടി നൽകി. ഇതോടെ തങ്ങൾ സർക്കാർ പ്രതിനിധികളുമായി മാത്രമേ ചർച്ചയ്ക്ക് തയ്യാറുള്ളൂ എന്ന നിലപാട്മായി നാട്ടുകാർ പ്രതിഷേധിച്ചതോടെ കാര്യങ്ങൾ സംഘർഷ ഭരിതമാകുകയായിരുന്നു. സ്ഥലത്ത് വൻ പോലീസ് സന്നഹവും സജ്ജമായിരുന്നു.
തുടർന്ന്, എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഗവുമായി കൂടിക്കാഴ്ചയ്ക്ക് അവസരം നൽകുവാൻ സർക്കാരിനെ അറിയിക്കാമെന്ന ഉറപ്പിന്മേൽ ഒന്നരയോടെ ഉദ്യോഗസ്ഥർ ഹിയറിങ് അവസാനിപ്പിച്ച് മടങ്ങിപോകുകയായിരുന്നു.
ബന്ധപ്പെട്ട ഏജൻസികൾ പബ്ലിക് ഹിയറിങ്ങിന്റെ അറിയിപ്പ് ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ഇത് പദ്ധതി പ്രദേശം ഉൾക്കൊള്ളുന്ന ഓരോ വാർഡിലേയും ജനങ്ങളെ അറിയിക്കുന്നതിൽ ബന്ധപ്പെട്ടവർ വീഴ്ചകാട്ടിയതിലും നാട്ടുകാർ ശക്തമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തി.
ചിറയിൻകീഴ്, കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ഉൾപ്പെട്ടവർക്കായി
മെയ് 26 വെള്ളി രാവിലെ 11 മണിയ്ക്ക് മരിയനാട്, ആനിമേഷൻ സെന്ററിൽ വച്ചുമാണ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കുന്നത്.