Search
Close this search box.

കെട്ടിട നിർമ്മാണ തൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തി

IMG-20230525-WA0092

ആറ്റിങ്ങൽ : കെട്ടിട നിർമ്മാണ മേഖലയിലെ പെൻഷൻകാരുടെ മുടങ്ങിക്കിടക്കുന്ന പെൻഷൻ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സെസ്സ് പിരിവ് ഊർജ്ജതപ്പെടുത്തുക, ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എ.ഐ.റ്റി.യു.സി കേരളാ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ 140 നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുത്ത സർക്കാർ ഓഫീസുകൾക്ക് മുന്നിൽ മാർച്ചും ധർണയും നടത്തി. ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ മണ്ഡലത്തിലെ ചെറുന്നിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ വ്യാഴാഴ്ച എ.ഐ.റ്റി.യു.സി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

എ.ഐ.റ്റി.യു.സി ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ചെറുന്നിയൂർ ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സി.എസ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ചെറുന്നിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ബാലകൃഷ്ണൻ, എ.ഐ.ടി.യു.സി കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഒറ്റൂർ മോഹനൻ, മണമ്പൂർ ശശിധരൻ, എസ് ഗീതാദേവി, അയന്തി ശ്രീകുമാർ എന്നിവർ സംസാരിച്ചു.
ഞെക്കാട് രാജൻ, ജി. സാംബശിവൻ, മണമ്പൂർ ഗോപകുമാർ, പ്രീത, എസ്.സുധർമ്മ, അനിൽകുമാർ, വടശ്ശേരിക്കോണം വസന്ത, സുനിൽ ദത്ത്, കൃഷ്ണമ്മ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!