പാങ്ങോട് -ചിതറ റോഡിൽ ബൈക്ക് അപകടം. രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

IMG-20230528-WA0000

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കല്ലുവെട്ടാംകുഴി ഇരപ്പിൽ സ്വദേശികളായ സുബിൻ (21), അഫ്സൽ (18) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ചിതറ – പാങ്ങോട് റോഡിൽ കല്ല് വെട്ടാൻ കുഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. സുബിൻ പാങ്ങോട് മന്നാനിയാ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും അഫ്സൽ ഹയർ സെക്കന്ററി പരീക്ഷ എഴുതി നിൽക്കുകയുമായിരുന്നു.

ബൈക്കിന് പിൻവശത്തിരുന്ന അഫ്സൽ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. സുബിൻ ബൈക്കിനൊപ്പം റബ്ബർ പുരയിടത്തിലേക്ക് വീഴുകയും ചെയ്തു. അഫ്സലിനെ കടയ്ക്കൽ താലൂകാശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!