മൺസൂൺ മഴയെ വരവേൽക്കാനും മഴവെള്ളം സംഭരിച്ച് പ്രകൃതിയെ സംരക്ഷിക്കാനും നടത്തിയ ക്യാച്ച് ദി റെയിൻ പരിപാടി അഡ്വ.ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ വെഞ്ഞാറമൂട് ജീവകലയാണ് പരിപാടി സംഘടിപ്പിച്ചത്.തുടർന്ന് പ്രശസ്ത കലാകാരൻ സുനിൽ പട്ടിമറ്റം അവതരിപ്പിച്ച പപ്പറ്റ് ഷോയും നടന്നു.വെഞ്ഞാറമൂട് കെഎസ്ആർടിസി പരിസരത്ത് നടന്ന ചടങ്ങിൽ നെഹ്റു യുവകേന്ദ്ര വളൻ്റിയർ വിഷ്ണു ഷാജി അദ്യക്ഷത വഹിച്ചു. ജീവകല സെക്രട്ടറി വി.എസ്.ബിജുകുമാർ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി പി. മധു നന്ദിയും രേഖപ്പെടുത്തി.കെ.ബിനുകുമാർ, ഭഗത്ദേവ്.ജെ.പി, സന്തോഷ് വെഞ്ഞാറമൂട് തുടങ്ങിയവർ നേതൃത്വം നൽകി.