കേന്ദ്ര സർക്കാരിന്റെ ചരിത്ര നിഷേധത്തിനും പാഠപുസ്തകങ്ങളിലെ കാവിവൽക്കരണത്തിനു മെതിരെ കെഎസ്ടിഎയുടെനേതൃത്വത്തിൽ ജനകീയ സംരക്ഷണ സമിതി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ആറ്റിങ്ങൽ ഉപജില്ല ദ്വിദിനകാൽനട . പ്രചരണജാഥയുടെ ആദ്യദിനം പെരുംകുഴിയിൽ നിന്ന് ആരംഭിച്ച് മാവിൻമൂട്, ശാർക്കര, പുളിമൂട് വഴി കിഴുവിലം എൻഇഎസ് ബ്ലോക്ക് ജംഗ്ഷനിൽ അവസാനിച്ചു. പെരുങ്ങുഴിയിൽ ആരംഭിച്ച ജാഥ സിപിഐ (എം )ഏരിയ സെന്റർ അംഗം എൻ.സായികുമാർ ഉദ്ഘാടനംചെയ്തു.
പെരുംകുഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.റാഫി അധ്യക്ഷത വഹിച്ചു. എൻ.ഇ.എസ്. ബ്ലോക്കിൽ നടന്ന സമാപന സമ്മേളനം കെ.എസ്.ടി.എ.ജില്ലാ ട്രഷറർ ബി.എസ്. ഹരിലാൽ ഉദ്ഘാടനം ചെയ്തു.
ജാഥയുടെ രണ്ടാം ദിവസം ചെമ്പൂരിൽ നിന്ന് ആരംഭിച്ച ജാഥ മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കെ.എസ്. ടി.എ. സബ്ജില്ലാ പ്രസിഡൻറ് എം. മഹേഷ് അദ്ധ്യക്ഷനായി. സി.പി.എം.ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ബി. ദിനേശ് സംസാരിച്ചു.
വലിയകട്ടയ്ക്കാൽ , വെഞ്ഞാറമൂട്, മണലിമുക്ക് , പേരുമല, എന്നീ സ്ഥലങ്ങളിൽ സ്വീകരണങ്ങൽ ഏറ്റുവാങ്ങി തേമ്പാമൂട്ടിൽ ജാഥ സമാപിച്ചു. സമാപസമ്മേളനം പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. തേമ്പാംമൂട് എൽസി സെക്രട്ടറി ആർ. മുരളി അധ്യക്ഷനായി. എസ്എഫ്ഐ വെഞ്ഞാറമൂട് ഏര്യാ സെക്രട്ടറി ശ്രീനന്ദ് നന്ദി അറിയിച്ചു.
ബാലസംഘം ജില്ലാ പ്രസിഡന്റ് ഭാഗ്യാമുരളി, കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് വി.സുഭാഷ് എന്നിവർ ജാഥാക്യാപ്റ്റൻമാരും കെഎസ്ടിഎ സബ് ജില്ലാ സെക്രട്ടറി എം.ബാബു ജാഥാമാനേജരുമായ ജാഥയാണ് നടന്നത്. വെഞ്ഞാറമൂട്ടിൽ നടന്ന സ്വീകരണത്തിൽ വാമനപുരം എംഎൽഎ ഡികെ മുരളി അഭിവാദ്യം ചെയ്തു. വിവിധകേന്ദ്രങ്ങങ്ങിലെ സ്വീകരണത്തിൽ വെഞ്ഞാറമൂട് ഏര്യാ സെക്രട്ടറി ഇഎ സലിം. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബുരാജൻ, എൽസി അംഗമായ മക്കാം കോണം ഷിബു കെഎസ്ടിഎ . ജില്ലാകമ്മിറ്റി അംഗങ്ങളായ എ.പി.ശ്രീകല, എച്ച്.അരുൺ എന്നിവർ സംസാരിച്ചു.